ജിഷ കേസ്: സംശയങ്ങള്‍ ബാക്കി | Oneindia Malayalam

2017-12-15 13

Jisha Case:Classmate's Facebook Post

പെരുമ്പാവൂർ ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുമായി ജിഷയുടെ സഹപാഠി രംഗത്ത്. ലോ കോളേജിലെ ജിഷയുടെ സഹപാഠിയും കെഎസ്യു നേതാവുമായ പിവൈ ഷാജഹാനാണ് ഫേസ്ബുക്ക് പോസറ്റിലൂടെ ചോദ്യങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. ഭരണകൂടത്തേയും നീതിന്യായ വ്യവസ്ഥയേയും വിശ്വാസത്തിലെടുത്ത് ഈ വിധിയിൽ ആശ്വാസമുണ്ട്. എന്നിരുന്നാലും ചില ചോദ്യങ്ങൾ ബാക്കിയുണ്ടെന്നും തുടങ്ങുന്ന പോസ്റ്റില്‍ ആക്ഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട് മുന്നോട്ട് പോയ സമയത്ത് അനുഭവിച്ച ബുദ്ധിമുട്ടുകളെയും പീഠനങ്ങളെയും പറ്റിയും ആക്ഷൻ കൗൺസിൽ ചെയർമാൻകൂടിയായ പിവൈ ഷാജഹാന്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നുണ്ട്.കഴിഞ്ഞ ദിവസമാണ് ജിഷ വധകേസുമായി ബന്ധപ്പെടട കോടത് വിധി പുറത്ത് വന്നത്. പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിനെ തുടര്‍ന്ന പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഷാജഹാന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇപോപള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായിക്കൊണ്ടിരിക്കുകയാണ്.